2012, ഏപ്രിൽ 11, ബുധനാഴ്‌ച

ഓര്‍മ്മ

ഹോ... ഇനിയൊരു പതിനൊന്നു ദിവസം, എയര്‍പോര്‍ട്ടില്‍ എത്തിയ എനിക്ക് മുന്നില്‍ പതിനൊന്നു ദിവസമുണ്ട് തിരിച്ചു ദുബയിലെതാന്‍. എത്തിയോപിയ, കഴിഞ്ഞ രണ്ടു തവണയും നല്ല ഓര്‍മ്മകള്‍ തന്ന ഈ മലബ്രദേശം, ഇത്തവണ എന്താണാവോ എനിക്ക് കരുതിയിരിക്കുന്നത് ? ആലോചിച്ചു ലൈനില്‍ നികുമ്പോ വിളി വന്നു, സെല്‍ ഫോണ്‍ സൈലന്റ് ആകി അക്ഷമയോടെ വീണ്ടും വിസക്കായി വീണ്ടും കാത്തിരുന്നു. ഇവിടുത്തുകാര്‍ എല്ലാം കുറച്ചു പതുക്കെ ചെയ്യുന്ന കൂട്ടത്തിലാണ്, എങ്കിലും വിസ ഓഫീസര്‍ കുഴപിമില്ല കണ്ടിരിക്കാം. വിസ കിട്ടി, എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു കടന്നു, എന്നെ കാത്തിരുന്ന ഡ്രൈവറുടെ മുഖത്തും അക്ഷമ.

പുറത്തേക്കു നോക്കിയാല്‍ നാടിനെ പറ്റി അഹങ്കരിക്കുന്ന കേരളീയനെ കൊഞ്ഞനം കുത്തി കളിയാക്കുന്ന അഡിസ്ന്‍റെ വശ്യമനോഹരത. ഹോട്ടലിന്‍റെ പുറം കാഴ്ചകള്‍ നോക്കിയിരുന്നു സമയം പോയതറിഞ്ഞില്ല. ഗിരിണ്ടുവിന്‍റെ ഫോണ്‍ വന്നു, സൌകര്യങ്ങളെ പറ്റി അന്ന്യോഷിക്കുവാന്‍, പിറ്റേ ദിവസം ഓഫീസില്‍ കാണാമെന്നും പറഞ്ഞു ഫോണ്‍ വച്ചു. കുളിച്ചു ഭക്ഷണവും പറഞ്ഞു, ജോലിയിലേക്ക്. ഒരാഴ്ച്ച ചെയ്യാനുള്ള ജോലിയുടെ പ്ലാന്‍ ഉണ്ടാക്കണം, അത് കഴിഞ്ഞു ഉറക്കം. ഇവിടുത്തെ പണി കഴിഞ്ഞു വേണം ഗുരുവിനെ കാണാന്‍, ആ ഒറ്റ ആശ്വാസം മാത്രം, പക്ഷെ ഒറ്റ രാത്രി മാത്രമേ ഉള്ളു ഗുരുവിന്‍റെ കൂടെ, അദ്ധേഹത്തിനു യാത്രയുണ്ട്, പക്ഷെ കാണാം, അല്പം സംസാരിക്കാം, അതുമതി. ശനിയാഴ്ച ആണു ഗുരുവിനെ കാണേണ്ടത്.. ഹോ
ശനിയാഴ്ച രാത്രി എന്നെ കാണാന്‍ ഗുരു വന്നു, കൂടെ ഫാദര്‍. ആദ്യമായി ഒരു ഫാദര്‍-നെ കണ്ടു പരിചയപെട്ട സന്തോഷമോ അതോ ഗുരുവിനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷമോ, അറിയില്ലായിരുന്നു കാരണം, അറിയുവാന്‍ ഒരു രാത്രി പുലരേണ്ടി വന്നു.

അലൈപായുധെ, കണ്ണാ നീ എന്‍ മനം അലൈപായുധെ
ആനന്ദ മോഹന....
ഗുരുവിന്‍റെ പാട്ട് കേള്‍ക്കാന്‍ നല്ല സുഖം, നന്നായി ഉറങ്ങി...

ഫാദര്‍ ഒരു വികാരമായി മാറിക്കഴിഞ്ഞു, എന്നിലും നിന്നിലും ഉള്ള ദൈവത്തെ എനിക്കറിയാന്‍ കഴിഞ്ഞു. ഗുരു അച്ഛനെ എനിക്ക് പരിചയ പെടുത്തുമ്പോള്‍, ഇങ്ങനെ ഒരു ആത്മബന്ധം കൈവരുമെന്നു ഊഹിച്ചില്ല. വിധിയാല്‍ കുറിക്കപ്പെട്ട ഈ കണ്ടുമുട്ടല്‍ നമുക്ക് മാറ്റുവാന്‍ കഴിയില്ലല്ലോ! ഗുരു നിമിത്തം ആയി!
പൊതുവേ എല്ലാ ദിവസവും ഫോണും കമ്പ്യൂട്ടറും ആയി ജീവിതം കഴിഞ്ഞു പോകുന്ന എന്‍റെ ഒരു മുഴുവന്‍ ദിവസവും അച്ഛന്‍റെ കൂടെ, അതും കുറെ അധികം ജോലികലുള്ള ഒരു ദിവസം. എന്തിനെ കുറിച്ചൊക്കെയോ സംസാരിച്ചു.
പട്ടിണി ആവുമായിരുന്ന ദിവസം രാവിലെ തന്നെ അച്ഛന്‍ വന്നു, സര്‍വകലാശാലയിലെ റൂമിലേക്ക് കൂട്ടികൊണ്ട് പോവാന്‍ വന്നതാണ്‌. അഞ്ചു മിനുട്ട് നടന്നാല്‍ റൂമിലെത്തും. പെട്ടെന്നൊരു കുളി പാസ്സാക്കി ഞാന്‍ പോകുവാന്‍ തയ്യാറായി. റൂമിലെത്തിയ ഉടനെ അച്ഛന്‍ ഉപ്പുമാവുണ്ടാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി, അച്ഛന്‍റെ അടുക്കള, വിദ്യാര്‍ഥികളുടെ ഉത്തരകടലസുകള്‍ നിറഞ്ഞ ഹാള്‍, എല്ലാം എവിടെയോ കണ്ടുമറന്ന ഒരു ഓര്മ. ഏഴു വര്ഷം പ്രായമുള്ള കറിവേപ്പിലയെ അച്ഛന്‍ പരിചയപെടുത്തി, വളര്‍ച്ച തീരെ ഇല്ല, “ ഇവിടുത്തെ നാട്ടുകാരെ പോലെ ”, അച്ഛന്‍റെ കമന്‍റു വന്നു.

ഉപ്പുമാവുണ്ടാക്കാനുള്ള ആദ്യ ശ്രമം അതി വിദഗ്ദ്ധമായി പരാജയപെട്ടു, അതും എഴുതപ്പെട്ടതാവാതിരിക്കാന്‍ ഒരു കാരണവും ഇല്ല, അടുത്ത ശ്രമം വിജയിച്ച് കഴിക്കുവാന്‍ ഇരികുന്നതിനു മുന്നേ എന്നെ വീട്ടില്‍ തനിച്ചാക്കി അക്കരയ്ക്കു യാത്രയായ ഗുരുവിന്‍റെ ഫോണ്‍ അച്ചുനു, താക്കോല്‍ എടുക്കാന്‍ മറന്നു പോയി, വിമാനം കയറണം എങ്കില്‍ താക്കോല്‍ വേണം, പൂട്ടിയ പെട്ടിയുമായി വിമാനം കയരിയിട്ടെന്തു കാര്യം.. “ തക്കൊലെടുക്കതരുണോദയത്തില്‍ .... ”

അച്ഛനും ഞാനും തിരിച്ചു വീട്ടിലേക്ക്‌ നടന്നു, പെട്ടിയുടെ തക്കൊലെടുക്കണം എയര്‍ പോര്‍ട്ടില്‍എത്തിക്കണം. രണ്ടും ചെയ്തു മടങ്ങി, പാതിവഴിയില്‍ ഉപേക്ഷിച്ച പ്രഭാത ഭക്ഷണ പാകം ചെയ്യല്‍ തുടര്‍ന്നു. ഉപ്പുമാവും കറിയും, നല്ല രുചി. അച്ഛനോട് ഫിലോസോഫിയെ കുറിച്ച് ചോദിച്ചു, ഫിലോസോഫ്യ്യും തിയോലോജിയും കഴിഞ്ഞു സ്വകാര്യം വരെ എത്തി സംസാരം. വെസ്റ്റേണ്‍ ഫിലോസോഫിക്ക് ആഴമില്ലെന്നു പറയുന്ന അച്ഛന് അത് എനിക്ക് നന്നായി മനസിലാക്കി തരുവാനും കഴിഞ്ഞു, അറിഞ്ഞതിനെ കുറിച്ചും അറിയാന്‍ ആഗ്രഹാമുല്ലതിനെ കുറിച്ചും ഒരു ദിവസം മുഴുവന്‍ സംസാരിച്ചിരുന്നു. എന്‍റെ ഉള്ളിലെ, ഞാന്‍ അറിയാതെ എന്നെക്കാളും വേഗത്തില്‍ വളരുന്ന ഭയത്തെ അച്ഛന്‍ തിരിച്ചറിഞ്ഞു. അച്ഛന്‍റെ സ്വകാര്യ ദുക്കങ്ങള്‍ , എന്‍റെ ഭയത്തെ തുടച്ചു മാറ്റി എന്ന് വേണമെങ്ങില്‍ പറയാം. ഇത്രയും വേദന അനുഭവിചിടും ഇന്നും ദൈര്യതോടെ ജീവിതത്തെ കാണുന്ന അദ്ദേഹത്തോട് എന്തെന്നില്ലാത്ത സ്നേഹവും ബഹുമാനവും. സംസാരത്തിനിടയില്‍ പലപ്പോഴും അച്ഛന്‍ കരയുനുണ്ടായിരുന്നു, അപ്പാപ്പന്‍ കൊടുത്ത മുത്തവും, ഒരിക്കലും സ്വന്തമാക്കണമെന്ന് ആഗ്രഹിചില്ലെങ്കിലും കൈവിട്ടുപോയ പ്രണയത്തിന്‍റെയും കഥ പറഞ്ഞ അച്ഛന്‍, അകാലത്തില്‍ പൊലിഞ്ഞുപോയ മകനെയും എന്‍റെ സ്വന്തം ഓര്‍മകളിലേക്ക് പകര്‍ന്നു തന്നു. ജീവിതത്തില്‍ ഇത്രയും വൈവിദ്ധ്യമുള്ള ഒരു മനുഷ്യനെ കാണുന്നത് ആദ്യം. ഒരു വൈദീകനായ പച്ച മനുഷ്യന്‍. രണ്ടു തലങ്ങളിലും ഒരു പോലെ നീതി പുലര്‍ത്തുന്ന വ്യക്തികള്‍ വിരളമായിരിക്കും.

സംസാരത്തിനിടയില്‍ അച്ഛന്‍ സൈമണെ ഫോണ്‍ ചെയ്തു, ഞാന്‍ പരിചയപ്പെടാന്‍ പോവുന്ന രണ്ടാമത്തെ വ്യക്തി, വൈകീട്ട് അഞ്ചുമണിക്ക് അദ്ദേഹം കാണാന്‍ വന്നു. U.N ലെ വലിയ ഉദ്യോഗസ്ഥന്‍, ഒരു സൈക്കിളില്‍ വന്നിറങ്ങി. വളരെ വ്യക്തമായ ലക്ഷ്യങ്ങളുള്ള ഒരു യേശുദാസിന്‍റെ ആരാധകന്‍, “ ശ്രീകുമാറിന്റെ പാട്ടൊക്കെ കക്കൂസില്‍ പോകുമ്പോഴും കേക്കാം, വികാരമില്ല... പക്ഷെ യേശുദാസിന്‍റെ... ”. സംസാരത്തിനിടയില്‍ ആഫ്രിക്കയിലെ വിചിത്രമായ ആചാരങ്ങളും വികലമായ ചിന്തകളും വിഷയങ്ങളായി. കന്യകയായ പെണ്‍കുട്ടിയുമായി ലൈംഗീക ബന്ധം ഉണ്ടായാല്‍ AIDS മാറുമെന്ന വളരെ വികലമായ സങ്കല്‍പം ഇപ്പഴും ഉണ്ടത്രേ. എന്തുകൊണ്ട് വിധ്യാസംബന്നമായ നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ പീഡനതിനിരയാവുന്നു? ലയനം ഇഷ്ടത്തോടെ ആവുമ്പോള്‍ പുരുഷന് പെണ്ണ് അടിമയാകുന്നില്ല, പുരുഷത്തോടുള്ള കഴ്ച്ചപാടിലെ ഈ വൈകൃതത്തെ പറ്റി പറഞ്ഞു സൈമണ്‍ പോയി, അച്ഛനും ഞാനും എന്‍റെ താമസസ്ഥലത്തേക്കും.

ഒരു ഹോട്ടലില്‍ രാത്രി ഭക്ഷണവും കഴിഞ്ഞു റൂമിലേക്കു, ഒരു ദിവസം മുഴുവനും സംസാരിച്ചിട്ടും തീരാത്ത വിശേഷങ്ങള്‍ക്ക് അര്‍ദ്ധവിരാമിട്ടുകൊണ്ട്... പിന്നെയും കാണാമെന്ന വിശ്വാസത്തില്‍ ...

2010, ഡിസംബർ 9, വ്യാഴാഴ്‌ച

യാത്ര

യാത്ര

എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിനോദം യാത്ര, അതിപ്പോ എങ്ങിനെ എന്നൊന്നും ഇല്ല!

ചെറുപത്തില്‍,അത്ര സാമ്പത്തിക സ്ഥിതി ഒന്നും ഇല്ലെങ്കിലും അച്ഛന്‍ സൈക്കിള്‍ ഒക്കെ വാങ്ങി തന്നു, ആ സൈക്കിള്‍ കൊണ്ട് പോവും, മിക്കവാറും ഒരു ലക്ഷ്യ സ്ഥാനം ഉണ്ടാവാറില്ല, അങ്ങിനെ പോവും. പക്ഷെ യാത്ര തുടങ്ങുമ്പോ അമ്മയുടെ വിളി കേള്‍ക്കാം " ജയാ സൂക്ഷിക്കണേ !"

പിന്നെ പിന്നെ ഒറ്റയ്ക്ക് ദൂരയാത്ര ചെയാന്‍ ഇഷ്ടം കൂടി കൂടി വന്നു, അങ്ങിനെ ആദ്യത്തെ ഒറ്റയ്ക്കുള്ള ദൂരയാത്ര 5 ആം ക്ലാസ്സില്‍ പടികുമ്പോ, അച്ഛന്‍ എന്നെ ബാംഗ്ലൂര്‍ ബസ്സില്‍ കയറ്റി വിട്ടു ( അച്ഛന് എന്നോടുള്ള വിശ്വാസം ആണോ അതോ പോവുന്നെങ്ങില്‍ പോട്ടെ എന്നതാണോ , ആവോ :P ) . കയ്യില്‍ അഡ്രസ്‌ ഉണ്ട്. ആരെങ്ങിലും എന്നെ പിക്ക് ചെയാന്‍ വരും എന്ന് പറഞ്ഞിരുന്നു, പക്ഷെ പിക്ക് ചെയാന്‍ കാത്തു നിന്ന സ്ഥലവും ഡ്രൈവര്‍ എന്നെ ഇറക്കിയ സ്ഥലവും വേറെ വേറെ.

അങ്ങിനെ 1995 il ഞാന്‍ ബാംഗ്ലൂര്‍ നഗരത്തില്‍ ഒറ്റയ്ക്ക് കാലുകുത്തി. അഡ്രസ്‌ പറഞ്ഞു ഒരു ഓട്ടോ വിളിച്ചു , അറിയുന്ന ഹിന്ദി ( അപ്പോഴേക്കും ഹിന്ദി രാഷ്ട്രഭാഷ എക്സാം ഒക്കെ എഴുതി സര്‍ട്ടിഫിക്കറ്റ് കയ്യിലുണ്ട് കേട്ടോ ) മലയാളം കൂടി ഓട്ടോ കാരനോട് തട്ടി വിട്ടു " ഗംഗനഹള്ളി ജാവോ"..!

പക്ഷെ ഞാന്‍ ഒഴികെ ബാക്കി ഉള്ളവരൊക്കെ ( വീട്ടുകാര്‍ ) പേടിച്ചു. ഈ ജയന്‍ ഇതെവിടെ പോയി ? വല്ലിയച്ചന്റെ വീട്ടില്‍ എല്ലാവരും ടെന്‍ഷന്‍ അടിചിരികുമ്പോ , അതാ ഞാന്‍ ( ബയങ്കരന്‍ ;) ) വാതില്കല്‍.

ചീത്ത കുറച്ചു കേട്ടെങ്ങിലും ഞാന്‍ യാത്രയെ പ്രണയിച്ചു തുടങ്ങിയ നിമിഷങ്ങള്‍ ആയിരുന്നു.

പക്ഷെ അപ്പോഴൊക്കെ ഒരിക്കല്‍ പോലും സ്വപ്നത്തിലെങ്കിലും വിജാരിച്ചതല്ല ആ പ്രണയം എന്നെ ഇത്രയൊക്കെ യാത്ര ചെയിപ്പികും എന്ന്. ഇന്നും ഞാന്‍ ഓര്‍ക്കുന്നു മൊറോക്കോ, 2008 ഇലെ ഏപ്രില്‍ മാസത്തില്‍, Greenwich കടന്നു പോകുന്ന casablanca , ഫ്ലൈറ്റ്ഇല് ഇരുന്നു കണ്ട gibralter കടലിടുക്ക്. പിന്നീട് ഫ്രഞ്ച് കോളനി ആയരുന്ന Algeria , യൂരോപിന്റെ എല്ലാ സാലീനതകളും ഉള്ള Algeria . തുറന്ന വന്യ മൃഗ സംരഷണ കേന്ദ്രം ഉള്ള Kenya , civilizationte ആദ്യ ആരംഭം കുറിച്ച Ethiopia , pyramid കളുടെ Egypt , സ്വര്‍ണത്തിന്റെയും എണ്ണയുടെയും ഉറവിടമായ സൗദി, സഞാരികളുടെ പറുദീസ ദുബായ് , ഖത്തര്‍, ഒമാന്‍ . ഇപ്പോ കേരളത്തിന്റെ ചെമ്പക പൂവും , ആ കാറ്റും , ആ മണവും ഒക്കെ ഉള്ള Angolayil എത്തി നില്കുന്നു എന്‍റെ യാത്ര.

യാത്ര പുറപെടുമ്പോ ഇപ്പഴും അമ്മയുടെ ആ വിളി എനിക്ക് കേള്‍ക്കാം " ജയാ സൂക്ഷിക്കണേ !"

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

ആകാംഷ

വല്ലാത്ത ഒരു ആകാംഷ !

എന്താണ് കാരണം? കാരണം വളരെ വ്യക്തമായി എനിക്കറിയാം. ഒരു വേര്‍പാടിന്റെ തുടക്കം അറിഞ്ഞതിന്റെ ഒരു ആകാംഷ ! മലയാളിക്ക് ജീവിതം വെറും കുട്ടിക്കളി മാത്രമായി തീര്‍നിരിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തിനു ഒരു വിലയും കല്പിക്കാത്തതും, തനിക്കും നാളെ വരാനുള്ളതെ ഉള്ളു എന്ന ചിന്ത ഇല്ലാത്തതും ആകാം കാരണം.

ഞാന്‍ വളരെ കഷ്ടപെട്ട് സീരിയസ് ആയി ചിന്തിച്ചു നോക്കി, ഇനി മനശാസ്ത്രം പഠികേണ്ടി വരുമോ എന്ന് വരെ ചിന്ദിച്ചുപോയി.

അല്ലെങ്ങില്‍ പിന്നെ തെകീലെ പ്ലാവിന്റെ ഇല വടകേലെ പശു തിന്നു എന്നത് നാല് ചെവി മാറുമ്പോ തെകീലെ പെണ്ണ് വടകേലെ ചെക്കന്റെ കൂടെ പോയി എന്നാവോ ? ഇതു കഴിഞ്ഞു തെകീലെ കുട്ടിടെ ജീവിതം ? വടകേലെ കുട്ടിക്കുമുണ്ട് നേരത്തെ പറഞ്ഞ ജീവിതം.

എല്ലാം കണടില്ല കേട്ടില്ല എന്ന് കരുതി ഞാനും ഒരു തനി മലയാളിയായി ജീവിക്കുന്നു.

2009, നവംബർ 7, ശനിയാഴ്‌ച

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം

എന്‍റെ കുട്ടിക്കാലം തന്നെ ആവട്ടെ എന്‍റെ ആദ്യത്തെ ബ്ലോഗും,


വിഗ്നെശ്വര ജന്മ നാളികേരം
നിന്‍റെ ത്രിക്കാല്‍ക്കല്‍ ഉടക്കുവാന്‍ വന്നു
തുമ്പിയും കൊമ്പും കൊണ്ട് അടിയന്‍റെ മാര്‍ഗം
തമ്പുരാനേ തടയല്ലേ ഏക ദന്ത കാക്കണമേ നിയതം......

എടാ ജയാ എണീക്ക് സമയം ആയീ .... അമ്മയുടെ അശരീരി കേട്ടാണ് എണീറ്റത് .. വീടിലെന്നും രാവിലെ വെക്കാറുള്ള പാട്ടും കേട്ടങ്ങനെ കേടക്കനെന്തു സുഖാ...! ഈ അമ്മയ്ക് രാവിലെ എത്രയും നേരത്തെ എന്നെ വിളിക്കണോ ?

എണീറ്റ് നോകിയപ്പോഴാണ് ഞാന്‍ കുറച്ചു ലേറ്റ് ആയി എന്നറിഞ്ഞത്.. പിന്നെ പറയണോ ഓട്ടം തന്നെ ഓട്ടം , പക്ഷെ എത്ര വയ്കിയാലും മുടക്കാന്‍ പറ്റാത്ത ഒരു കാര്യമുണ്ട് , വായന , തെറ്റിധരികണ്ട രാവിലെ രണ്ടിന് പൊകനമെന്ഗില് ഒരു ബാലരമയോ പൂമ്ബാടയോ കൂടിയേ തീരു. അങ്ങിനെ ഡാകിനിയും കുട്ടുസനും മായാവിയെ പിടിച്ചു പിടിച്ചില്ല എന്ന അവസ്ഥയില്‍ വീണ്ടും ഒരു അശരീരി ,

എടാ ജയാ എത്ര സമയമായെടെ ഇതിന്‍റെ ഉള്ളില്‍ ... എന്‍റെ സ്വന്തം പിതാശ്രീ ആണ് , അച്ഛന് തീരെ ദേഷ്യം വാരാത്തത് കൊണ്ട് കേട്ടപാതി കേള്‍ക്കാത്തപാതി സംഭവം ഫിനിഷ് ചെയും. ഇല്ലെങ്കില്‍ അച്ഛന്റെ അന്നത്തെ ആദ്യത്തെ ലാത്തി ചാര്‍ജ് എനിക്കായിരികും.

അങ്ങിനെ സുന്ദര കുട്ടപനായി ഞാന്‍ എന്‍റെ സൈക്കിളും എടുത്തോണ്ട് സ്കൂളിലെക്...

എന്‍റെ സ്കൂള്‍ - അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ സെന്‍റ് മേരി'സ്. LKG യും UKG യും കഴിഞ്ഞു, പഠിക്കാന്‍ മിടുക്കനായത് കാരണം ക്ലാസ്സില്‍ എപ്പഴും ഫസ്റ്റ് റാങ്കും സെക്കന്‍ഡ്‌ റാങ്കും ആയിരുന്നു. വീണ്ടും തെറ്റിധരികണ്ട , എനികല്ല സങ്കരനാണ് ഒന്നാം റാങ്ക്, പിന്നെ ബാക്കി കഴിവുള്ള കുട്ടികള്‍ക്ക് രണ്ടാം റാങ്കും മുന്നം റാങ്കും അങ്ങിനെ പോവും. ശരിക്കും എനികെത്രയായിരുന്നു റാങ്ക് എന്ന് ചോദിച്ചാ, സത്യം പറഞ്ഞാല്‍ ഉറപിച്ച എന്‍റെ കല്യാണം മഴ കാരണം ഉപേക്ഷിക്കും. :)

അങ്ങിനെ മൂന്നാം ക്ലാസ്സുവരെ സെന്‍റ് മേരിസിന്റെ കണ്ണിലുണ്ണി ആയ ഞാന്‍ നാലാം ക്ലാസ്സില്‍ ബി ഇ എം എല്‍ പി സ്കൂളിലെക് മാറി.

അവിടെ രണ്ടു കൊല്ലം. രണ്ടു കൊല്ലത്തെ പഠനത്തിന്‌ ശേഷം ഉപരിപടനത്തിനായി ഞാന്‍ പയ്യനുരിന്റെ പൈതൃകം കണ്ടറിഞ്ഞ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളില്‍ എത്തി. ഹോ , പിന്നെ ഒരു അഞ്ച് കൊല്ലം , അതൊരു പഠിത്തം തന്നെ ആയിരുന്നു.



അങ്ങിനെ ഞാന്‍ പയ്യനുര്‍ ബോയ്സ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലം, എന്‍റെ ഓര്‍മയില്‍ നിറഞ്ഞു നിക്കുന്ന ഒരുപാടു കൂട്ടുകാര്‍ . ഇന്ന് എവിടെയൊക്കെയോ എന്തൊക്കെയോ ആയിത്തീരാന്‍ ശ്രമിക്കുന്ന കൂട്ടുകാര്‍.

രാവിലെ തന്നെ കുളിച്ചൊരുങ്ങി ക്ലാസ്സിലേക്കു പോവുന്നത് കണ്ടാ ആരും ഒന്ന് നോക്കിപോവും , നോകുന്നതും പോര അനിയെട്ടന്റെ വക ഒരു കമന്റും," ഇങ്ങനന്നോട സ്കൂളില്‍ പോവുന്നെ " ?

സ്കൂള്‍ ഉണിഫോരം ഒക്കെ ഇട്ടു അങ്ങിനെ വീട്ടില്‍ നിന്നും ഇറങ്ങും അടുത്തുള്ള വായനശാലയില്‍ കയറി ഉണിഫോരം ഒക്കെ മാറ്റി വേറെ കളര്‍ഫുള്‍ ഡ്രസ്സ്‌ ഇടും, വഴിയില്‍ മുഴുവന്‍ പെണ്‍കുട്ടികള്‍ ആയിരിക്കും അവര്‍ക്കെല്ലാം എന്നെ കാണണ്ടേ?


ട്യൂഷന്‍ ക്ലാസ്സ്‌ തുടങ്ങുന്നതിനു ഒരു മണികൂര്‍ മുന്നേ ഞങ്ങള്‍ അവിടെ ഉണ്ടാവും, ആരൊക്കെയാണ് ട്യൂഷന് കറക്റ്റ് ആയി വരുന്നത് എന്നൊക്കെ നോകുന്നത് ഞങ്ങളുടെ ജോലി ആണ്, വ്യക്തമായി പറഞ്ഞാല്‍ വായനോട്ടം :) ട്യൂഷന്‍ സര്‍ ക്ലാസ്സില്‍ വന്നിട്‌ ചോദിക്കും എടാ മക്കളെ ഇന്ന് ആരൊക്കെയാണ് ലീവ് , ഞങ്ങളുടെ തലവന്‍ കറക്റ്റ് ആയി പറയും ദിവ്യ വന്നിട്ടില്ല , ഇന്നലെ പോകുമ്പോ ചെറിയ ജലദോഷം ഉണ്ടായിരുന്നെന്ന് തോനുന്നു, പിന്നെ ജലജ കുറച്ചു ലേറ്റ് ആവും ഇന്നലെ കണ്ടോത്ത് തെയ്യത്തിനു ഉണ്ടായിരുന്നു. ഇങ്ങനെ കാര്യകാരണ സഹിതം വിവരിക്കും , ഞങ്ങളുടെ ഒരു എളിയ സേവനം.

അങ്ങനെ ഇരിക്കെ നമ്മുടെ ഒക്കെ മനസിലെ സ്നേഹത്തെ തൊട്ടുണര്‍ത്താന്‍ ഫാസില്‍ സംവിധാനം ചെയ്ത് നമ്മുടെ പ്രിയങ്കരനായ കുഞ്ചാക്കോ ബോബനും , ശാലിനിയും നിറഞ്ഞു നിന്ന " അനിയത്തിപ്രാവ് " വന്നു. ആ സിനിമ കണ്ടതില്‍ പിന്നെ നമ്മുടെ കൂട്ടുക്കാര്‍ക്കും തോന്നി ഒന്ന് ശ്രമിച്ചാല്‍ എന്താ? പോരെ പൂരം , പിന്നെ എല്ലാര്‍കും പാടണം "ഓ പ്രിയേ , പ്രിയേ നിനകൊരു ഗാനം "..!

ഉള്ളത്‌ പറയാലോ , ഞാന്‍ മാത്രം ആയിരുന്നു ഒരേ ഒരു നല്ല കുട്ടി.

അങ്ങിനെ നമ്മുടെ ഒരു സുഹൃത്തിന്റെ ഒരു ശ്രമത്തെ കുറിച്ച് പറയാം..

ഈ പ്രണയം എങ്ങനെ അറിയിക്കും എന്ന കാര്യത്തില്‍ മാത്രമേ ഉള്ളു കണ്‍ഫ്യൂഷന്‍ , അല്ലാതെ ആരെ എന്നുള്ള കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഇല്ല. ആരായാലും ഓക്കേ , ആദ്യം കാണുന്ന ആള്‍ക്ക്‌ തന്നെ നറുക്ക്‌ വീഴും. അങ്ങിനെ വളരെയദികം ആലോചിച്ച് ഒരു വഴി കണ്ടു പിടിച്ചു, ട്യൂഷന്‍ ക്ലാസ്സിന്‍റെ അടുത്ത്‌ കുറെ പ്രത്യേകതരം മരങ്ങളുണ്ട് , അതിന്റെ ഇലയില്‍ നന്നായി എഴുതാന്‍ പറ്റും, അങ്ങിനെ അതിന്റെ ഇലയില്‍ ഒരു വരി പ്രണയ ലേഖനം എഴുതി ആരെന്ഗിലും വരാനായി കാത്തിരുന്നു.

അതാ വരുന്നു നമ്മുടെ , അയ്യട അങ്ങിനെ പേരിപ്പോ പരയുനില്ല , നമുക്ക് തല്‍കാലം ഒരു പേരിടാം " ശ്യാമള ". അങ്ങിനെ ശ്യമലക്ക് തന്നെ ലോട്ടറി അടിച്ചു. നമ്മുടെ സുഹൃത്ത് കയ്യില്‍ ഇലയും മനസ്സില്‍ ദൈര്യവുമായി ശ്യമലയ്ക്ക് നേരെ നീങ്ങി. ഞങ്ങള്‍ കണ്ടുനില്കവേ അവന്‍ ആ ഇല ശ്യമലക്ക് നല്‍കി. 1 .. 2 .. 3 .. ടപ്പേ , ശ്യാമളയുടെ കാലില്‍ കിടന്ന ചെരിപിലെ മുള്ള് അവന്റെ ചെവികുറ്റി എന്ന് പറയുന്ന അവയവത്തില്‍ നിന്നും അടര്‍ത്തി എടുകുമ്പോഴും അവനു അറിയില്ലായിരുന്നു അവിടെ എന്തൊക്കെയാണ് സംഭവിച്ചതെന്ന്. പിന്നെ വയ്കുന്നെരത്തോടെ അവന്‍റെ ഒരു പല്ലിനും കേടുപാട് സംഭവിച്ചു എന്ന ദുഃഖ സത്യം അറിഞ്ഞു.  





അങ്ങിനെ മാസങ്ങള്‍ കടന്നു പോയി , ബോബന്‍റെ കവിളിലെ നീരു വീക്കം കുറഞ്ഞു , എന്നാലും അവനു ശ്യാമളയെ മറക്കാനായില്ല , അവന്‍റെ വിഷമം മാറ്റുവാനായി ഞങ്ങള്‍ നന്നേ കഷ്ടപ്പെട്ടു,

അങ്ങിനെ ഇരിക്കെ ഞങ്ങളുടെ സ്കൂളിന്‍റെ അഭിമാനമായ ഞാന്‍ ;) ഒന്ന് തീരുമാനിച്ചു , ഒരു കൈ നോകിയിടു തന്നെ കാര്യം, എല്ലാര്ക്കും ആകാമെങ്കില്‍ എനിക്കും ആയികൂടെ ,

പക്ഷെ തീരുമാനം തെറ്റായോ ആവോ ,

തീരുമാനം അറിയിച്ചതും എന്‍റെ സ്നേഹനിധികളായ കൂടുകാര്‍ക്ക് അടക്കാനായില്ല ചിരി, ആഹ , അപ്പൊ അങ്ങിനാണു കാര്യങ്ങള്‍ , എന്‍റെ കാര്യം വന്നപ്പോള്‍ എല്ലാര്ക്കും തമാശ..

പക്ഷെ ഒരാള്‍ മാത്രം എന്‍റെ കൂടെ നിന്നു. ഇന്നും ആ ദിവസം അവന്‍റെ ജീവിതത്തിലെ ഒരു ദുസ്വപ്നം ആയിരികാം എടാ ജയാ, ബോബന് കിട്ടിയ പോലെ വലതും കിട്ടുമോ ? ആത്മാര്‍തമായ ഒരു സുഹ്രത്തിന്റെ ആകാംഷ ,

അതൊന്നും കുഴപ്പമില്ല, നീ എന്‍റെ കൂടെ നിന്നാ മതി, ഞാന്‍ ഏറ്റു. ഞാന്‍ എന്‍റെ പ്ലാന്‍ വിവരികുവാന്‍ തുടങ്ങി . ,പെണ്‍കുട്ടി ദിവസവും ഉച്ചയ്ക് ലുഞ്ചിനു വീട്ടില്‍ പോവും , അപ്പൊ എന്‍റെ സൈക്ലില്‍ നമുക്ക് രണ്ടാല്കും പോവാം , ഞാന്‍ അവളുടെ മുന്നില്‍ പോയി സ്പീഡ് കുറയ്ക്കും , അപ്പൊ നീ ഈ ഗ്രീടിങ്ങ്സ് കാര്‍ഡ്‌ അവള്‍ക്ക് കൊടുക്കണം. ഇതായിരുന്നു പ്ലാന്‍ ..

പ്ലാന്‍ പ്രകാരം ഞങ്ങള്‍ ഉച്ചയ്ക് അവളുടെ വീടിലെകുള്ള വഴിയിലുടെ സൈക്ലില്‍ പോയി , ഞാന്‍ സൈക്കിള്‍ ഓടിക്കുന്നു , അവന്‍ എന്‍റെ പിറകില്‍ ഇരിക്കുന്നു .. അതികം വയ്കാതെ തന്നെ അവളെ കണ്ടു , ഞാന്‍ അവനോടു പറഞ്ഞു റെഡി ആയികൊളന്‍, അവളെ ക്രോസ് ചെയ്തപ്പോഴാ ഓപ്പോസിറ്റ്‌ നടന്നു വരുന്ന അവളുടെ ചേട്ടന്‍ എന്‍റെ കണ്ണില്‍ പെട്ടത്. ഇതൊന്നും അറിയാതെ എന്‍റെ ആത്മാര്‍ത്ഥ സുഹൃത്‌ , എന്നോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ട്‌ സൈക്ലില്‍ നിന്നും ഇറങ്ങി അവള്‍ക്ക് ലെറ്റര്‍ കൊടുത്തു , അവളുടെ ചേട്ടനെ കണ്ടപ്പോഴേക്കും ഞാന്‍ സിക്ലിന്റെ സ്പീഡ് അല്പം കൂട്ടി , പിന്നീടാണ്‌ അറിഞ്ഞത് കത്ത് കൊടുക്കാന്‍ സൈക്ലില്‍ നിന്നും ഇറങ്ങിയ എന്‍റെ സുഹൃത്‌ തിരിച്ചു കയറിയില്ല എന്ന്.

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന നിനകിതിന്റെ വല്ല കാര്യവുമുണ്ടോ ? പഠിക്കാന്‍ വന്നാ പഠിച്ചാ പോരെ ? ഓരോ ടീച്ചേര്‍സിന്റെ വികാര പ്രകടനങ്ങളാണ് , ഇടയ്ക് നാരായണി ടീച്ചര്‍ അവനോടു പറയുന്നത് കേട്ടു, " അതൊക്കെ നമ്മുടെ ജയന്‍ ! ആ കുട്ടിയെ കണ്ടു പഠിച്ചുടെ നിനകൊക്കെ? "


എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് എട്ടാം ക്ലാസ്സിന്‍റെ റിസള്‍ട്ട്‌ , പൊതുവേ എന്‍റെ പടിതത്തെ പറ്റി അതികം വേവലാതി പെടാത്ത അച്ഛനും അമ്മയ്കും ബി പി അല്പം കൂടി. എന്നെ എങ്ങനെ നന്നാക്കും എന്ന ചിന്ത അവര്‍ക്കും വന്നു. എന്നെ ഒരു സ്പെഷ്യല്‍ ട്യൂഷന് വിടാന്‍ തീരുമാനമായി. ആഹ ട്യൂഷന് ചേര്‍ത്തു. ആദ്യത്തെ ദിവസം ഒരു ടെന്‍ഷന്‍. ദൈവമേ , സര്‍ ബയങ്ങര ചൂടനാണ്‌ , എന്ത് ചെയും, എന്‍റെ ഒന്‍പതാം ക്ലാസ്സിലെ ക്ലാസ്സ്‌ മാഷും അതെ സര്‍ തന്നെ ആണ്. പറഞു കേട്ടു, സര്‍ നന്നായി തല്ലും , ബയങ്ങര സ്ട്രിക്ട് ആണ് എന്നൊക്കെ.

എന്തായാലും നോക്കിക്കളയാം, വീട്ടില്‍ നിന്നും പ്രത്യേകം പറഞ്ഞു , എടാ ജയാ, നിന്‍റെ ആ നാല് കൂട്ടുകാരില്ലേ, അവന്മാരോടോന്നും പറയണ്ട, പിന്നെ അവിടെയും ഉഴപ്പും.

അമ്മയ്ക്ക് മകനോടുള്ള സ്നേഹത്തിനു മുന്നില്‍, സുഹൃത്‌ ബന്ധം ഞാന്‍ മറന്നു , ഞാന്‍ എന്‍റെ കൂട്ടുകാരെ ചതിച്ചു,

അങ്ങിനെ ഞാന്‍ ക്ലാസിനു പോവാന്‍ തയ്യാറായി, ക്ലാസ്സിലെത്തി .. എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല , നാല് പേരും ഇരികുനുണ്ട് .. തലയും താഴ്ത്തി ഞാനും പോയി ആ ബെഞ്ചില്‍ ഇരുന്നു .." എന്നാലും ആരും എന്നോട് പറഞില്ലല്ലോ .. !"










തുടരും ....